സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പ്രസിഡന്റിനും സെക്രട്ടറിക്കും ഒന്നരമാസം മുമ്പു് ഒരു ‘ആപ്ലിക്കേഷന്‍’ സവിനയം സമര്‍പ്പിച്ചിരുന്നു. മറുപടിയില്ല. ഒരനക്കവുമില്ല.
പിന്നീടറിഞ്ഞു അവരെല്ലാം തിരക്കുകളിലാണെന്നു്. 2011 മാര്‍ച്ച് 31 നകം മുപ്പതുകോടി രൂപ ചിലവഴിച്ചു തീര്‍ക്കണം. നെട്ടോട്ടമാണു്. വന്പദ്ധതികളുണ്ടെന്നാണു് കേള്‍ക്കുന്നതു്.
ആ വമ്പന്‍ തുകയുടെ ആയിരത്തിലൊന്ന്, 3 ലക്ഷം രൂപ, ചിലവഴിക്കാന്‍ സന്നദ്ധമായാല്‍ കമ്പ്യൂട്ടറുള്ള പതിനഞ്ചു് ഗ്രാമീണ ലൈബ്രറികളെങ്കിലും മീരയെ കുടിയിരുത്താന്‍ കഴിയും എന്നു് ചില പ്രമാണികള്‍ മുഖേന ധരിപ്പിച്ചു. ഒരനക്കവുമില്ല.
രണ്ടാഴ്ചമുമ്പു് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ലൈബ്രറിയില്‍ മീര ഇന്‍സ്റ്റാള്‍ ചെയ്തു. ലളിതാലെനിനാണു് മുന്‍കയ്യെടുത്തതു്. വളരെ നല്ല കാര്യം.
ഇപ്പോള്‍ നാലിടത്തായി. സ്വന്തം കീശയില്‍നിന്നു് യാത്രപ്പടിയ്ക്കും ചോറിനുമായി വകയിരുത്തിക്കൊണ്ടു് മീര മുന്നേറുകയാണു്. കൊടകരയില്‍ ജയന് അവണൂരിന്റെ നേതൃത്വത്തില്‍ സംഗതികള്‍ ഉഷാറായി പോകുന്നുണ്ടെന്ന വാര്‍ത്ത ദാരിദ്ര്യബോധത്തെ ശമിപ്പിക്കുന്നു.
ഇതിനൊക്കെ ഇടയിലാണു് മൈന ഉമൈബാന്റെ ക്ഷണം വന്നിരിക്കുന്നത്. നാളെ 2011 ഫെബ്രുവരി 17നു് വയനാട്, പുല്‍പ്പള്ളി, കുറുവ ഡോര്‍മിറ്ററിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇ-ഭാഷാ സെമിനാര്‍ നടക്കുന്നു. വരണം. മീരയെ അവതരിപ്പിക്കണം.
ഉഷാര്‍! ഇന്നു വൈകുന്നേരം പുറപ്പെടുകയാണു്. ഉണ്ണിയും രാകേഷും ഹരിയും നിതീഷും കൂടെയുണ്ട്. ഒന്നും നടന്നില്ലെങ്കിലും രണ്ടുദിവസം വയനാട്ടിലൊന്നു് കറങ്ങാമല്ലോ എന്നു് കുട്ടികള്‍ പറയുന്നു.
ഹുസ്സൈൻ മാഷേ,
ഈ നിസ്വാർത്ഥസേവനങ്ങൾക്കു് അഭിവാദ്യങ്ങൾ!
നിറഞ്ഞുനിൽക്കുന്ന നിശ്ശബ്ദതയ്ക്കുള്ളിലും ഇത്തരം ചീവീടൊലികൾക്കെങ്കിലും കാതോർത്തിരിക്കുന്നവർ എവിടെയെങ്കിലുമൊക്കെയുണ്ടു്.
മാതൃഭാഷാദിനത്തിന്റെ പേരിൽ നന്ദി!
വയനാട് കുറുവ ദ്വീപ് ഡോര്‍മെട്രിയില്‍ 2011ഫെബ്രുവരി 20ന് നടത്തപ്പെട്ട
ലൈബ്രറി കൌണ്‍സില്‍ ശില്‍പ്പശാലയില്‍ ഹുസൈന് മാഷ് മീരയെ പരിചയപ്പെടുത്തിയിരുന്നു. ശില്‍പ്പശാലയുടെ ചിത്രങ്ങളിലേക്കുള്ള ലിങ്ക്: ലൈബ്രറി കൌണ്‍സില്‍ ബ്ലോഗ് ശില്‍പ്പശാല
Hi Hussain Mash,
My hearty support for your effort.
I was also trying to develop a software for our library (http://www.our-library.org) . Do you have a download link for the software? I am from Alappuzha , a software engineer by profession, also I am a part of the library I mentioned in this message.
We would like to use the software if you are ready to help us
Anyway my hearty support to your project
Joy Sebastian
ഹുസൈന് സാര്‍,
എന്നോട് സംസാരിച്ചതിന് നന്ദി.
മീരയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും വികാസവും ആകാംക്ഷയോടെ നോക്കി കൊണ്ടിരിക്കുന്നു.
പ്രദീപ് മാട്ടര
pkmattara@gmail.com
Hussain Mash,
Valare nalla sramamanu ‘Meera”. Panam erum torum samskarika pravartanam kattapputattakumallo. Appol lib. councilinu samayam kantetan kazhiyatatil vishamikkenta. Grameena lib-kal tanne munnottu varum. Asamsakal. Ivituthe lib.yil install cheyyan sadhyatakal nokkatte.
V.G.Gopalakrishnan, Pamboor